രാമേശ്വരം കഫേ സ്ഫോടനം: ഒരാൾകൂടി എൻഐഎ പിടിയിൽ
Saturday, May 25, 2024 3:20 AM IST
ന്യൂഡൽഹി: ബംഗളൂരിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ദേശീയ അന്വേഷണസംഘം അറസ്റ്റ്ചെയ്തു.
മാർച്ച് ഒന്നിനുണ്ടായ സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ച 35 കാരനായ ഷൊയിബ് അഹമ്മദ് മിർസ എന്ന ചോട്ടുവാണ് അറസ്റ്റിലായത്.
ലഷ്കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട സ്ഫോടന ഗൂഢാലോചനക്കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്ന ഇയാൾ പുറത്തിറങ്ങിയശേഷമാണ് രാമേശ്വരം കഫേ സ്ഫോടനത്തിൽ പങ്കാളിയാകുന്നത്.