കോ​ട്ട​യം: പ​ള്ളം എം​സി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സിന്‍റെ പി​ന്‍​ഭാ​ഗം സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു. ച​ങ്ങ​നാ​ശേരി തൃ​ക്കൊ​ടി​ത്താ​നം മ​റ്റ​ക്കാ​ട്ട്പ​റ​മ്പി​ല്‍ ഫ​ര്‍​ഹാ​ന ല​ത്തീ​ഫാ​ണ് (24) മ​രി​ച്ച​ത്. കോ​ട്ട​യം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​ണ്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പാ​ലാ​യി​ലേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ പി​ന്‍ഭാ​ഗം ഫ​ര്‍​ഹാ​ന സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു​വീ​ണ യു​വ​തി അ​ല്‍​പ​നേ​രം റോ​ഡി​ല്‍ കി​ട​ന്നു.

പി​ന്നീ​ട് ഇ​തു​വ​ഴി എ​ത്തി​യ യു​വാ​ക്ക​ള്‍ അ​ഭി​ഭാ​ഷ​ക​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​ര്‍​ഹാ​ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

കോ​ട്ട​യം ലീ​ഗ​ല്‍ തോ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥിയാ​യി​രി​ക്കെ എ​സ്എ​ഫ്‌​ഐ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്നു ഫ​ര്‍​ഹാ​ന. മു​ന്‍ ലീ​ഗ​ല്‍ തോ​ട്ട് യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം, മു​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ അം​ഗം, ലീ​ഗ​ല്‍ തോ​ട്ട് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.