നീലേശ്വരത്ത് നങ്കൂരമിട്ടിരുന്ന ബോട്ട് തകര്‍ന്നു
Friday, May 24, 2024 10:14 AM IST
കാസര്‍ഗോഡ്: കനത്ത മഴയും കാറ്റും തുടരുന്നതിനിടെ നീലേശ്വരം തൈക്കടപ്പുറത്ത് നങ്കൂരമിട്ടിരുന്ന ബോട്ട് തകര്‍ന്നു. ഇന്ന് രാവിലെയാണ് ബോട്ട് തകര്‍ന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
ബോട്ട് കെട്ടിയിരുന്ന വടം പൊട്ടി സമീപത്തുണ്ടായിരുന്ന കല്ലില്‍ ഇടിച്ച് തകരുകയായിരുന്നെന്നാണ് നിഗമനം. പ്രദേശത്ത് വ്യാഴാഴ്ച രാത്രി ശക്തമായ കാറ്റുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.