സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബാ​ർ കോ​ഴ​യ്ക്ക് നീ​ക്കം‌
സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബാ​ർ കോ​ഴ​യ്ക്ക് നീ​ക്കം‌
Friday, May 24, 2024 7:42 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബാ​ർ കോ​ഴ​യ്ക്ക് നീ​ക്കം. മ​ദ്യ​ന​യ​ത്തി​ലെ ഇ​ള​വി​ന് പ​ക​ര​മാ​യി പ​ണ​പ്പി​രി​വ് നി​ർ​ദേ​ശി​ച്ച് ബാ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്.

ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കാ​നും ബാ​ർ സ​മ​യം കൂ​ട്ടാ​നു​മ​ട​ക്കം ഒ​രാ​ൾ ന​ൽ​കേ​ണ്ട​ത് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണെ​ന്നാ​ണ് ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​മോ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പി​രി​വെ​ന്നും അ​നി​മോ​ൻ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

ഡ്രൈ ​ഡെ ഒ​ഴി​വാ​ക്ക​ൽ, ബാ​റു​ക​ളു​ടെ സ​മ​യം കൂ​ട്ട​ൽ അ​ട​ക്കം ബാ​റു​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​ള്ള പു​തി​യ മ​ദ്യ​ന​യ​ത്തി​ന് തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത് വ​രു​ന്ന​ത്.

പ​ണം കൊ​ടു​ക്കാ​തെ ആ​രും ന​മ്മ​ളെ സ​ഹാ​യി​ക്കി​ല്ല. ര​ണ്ട​ര ല​ക്ഷം രൂ​പ വ​ച്ച് കൊ​ടു​ക്കാ​ൻ പ​റ്റു​ന്ന​വ​ർ ന​ൽ​കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ പു​തി​യ മ​ദ്യ​ന​യം വ​രും. അ​തി​ൽ ഡ്രൈ ​ഡേ എ​ടു​ത്ത് ക​ള​യും. അ​ങ്ങ​നെ പ​ല മാ​റ്റ​ങ്ങ​ളു​മു​ണ്ടാ​കും. അ​ത് ചെ​യ്ത് ത​രാ​ൻ കൊ​ടു​ക്കേ​ണ്ട​ത് കൊ​ടു​ക്ക​ണ​മെ​ന്നും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.


ബാ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യു​ടെ എ​ക്സ്ക്യൂ​ട്ടി​വ് യോ​ഗം വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ൽ ചേ​ർ​ന്നി​രു​ന്നു. യോ​ഗ​സ്ഥ​ല​ത്ത് നി​ന്നാ​ണ് ശ​ബ്ദ​സ​ന്ദേ​ശ​മ​യ​ക്കു​ന്ന​തെ​ന്നും അ​നി​മോ​ൻ പ​റ​യു​ന്നു​ണ്ട്. ഇ​ടു​ക്കി​യി​ൽ നി​ന്നും സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ​വ​രു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്കാ​ണ് ശ​ബ്ദ​സ​ന്ദേ​ശ​മെ​ത്തി​യ​ത്. പി​ന്നീ​ട് സ​ന്ദേ​ശം ഡി​ലീ​റ്റ് ചെ​യ്തു.

കൊ​ച്ചി​യി​ൽ ബാ​ർ ഉ​ട​മ​ക​ളു​ടെ യോ​ഗം ന​ട​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ കു​മാ​ർ, പ​ണ​പ്പി​രി​വി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​തി​ക​രി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<