വീടിനുള്ളിൽ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Friday, May 24, 2024 5:58 AM IST
മാവേലിക്കര: വീടിനുള്ളിൽ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്.
മരണകാരണം വ്യക്തമല്ല. ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശേഷം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രശ്മി.
മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് രാമചന്ദ്രന് നൂറനാട് പോലീസില്‍ പരാതി നല്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.