കനത്ത മഴയിൽ റോഡിൽ കുഴിരൂപപ്പെട്ടു
Friday, May 24, 2024 4:31 AM IST
മണ്ണഞ്ചേരി: കനത്ത മഴയിൽ ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കാവുങ്കൽ ജംഗ്ഷന് സമീപം റോഡരികിൽ വലിയ കുഴി രൂപപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പഞ്ചായത്തംഗത്തിന്റെയും മണ്ണഞ്ചേരി പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി കുഴിയടയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.