കനത്ത മഴ; ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
Friday, May 24, 2024 12:27 AM IST
കൊച്ചി: കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. അലൈൻസ് എയറിന്റെയും ഇൻഡിഗോയുടേയും സർവീസുകളാണ് റദ്ദാക്കിയത്.
അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സർവീസും റദ്ദാക്കി.
അതേസമയം കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടമുണ്ടായി.