വയോധികന്റെ മൃതദേഹം കടത്തിണ്ണയിൽ; ഒരാൾ കസ്റ്റഡിയിൽ
Thursday, May 23, 2024 8:37 PM IST
എരുമേലി: മുക്കൂട്ടുതറയിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
എരുമേലി കനകപ്പലം സ്വദേശി വിളയിൽ ഗോപി (70) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് കടത്തിണ്ണയിൽ മൃതദേഹം കണ്ടെത്തിയത്.
കൊലപാതക കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. ഗോപി എരുമേലി ടൗണിൽ ലോട്ടറി, മത്സ്യ വില്പന നടത്തുന്ന ആളാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.