പാ​ല​ക്കാ​ട്: : കൊ​ല്ല​ങ്കോ​ട് വാ​ഴ​പു​ഴ​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ പു​ള്ളി​പ്പു​ലി ച​ത്ത​ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ക​മ്പി​വേ​ലി​യി​ല്‍ കു​രു​ങ്ങി​യ​തു മൂ​ലം പു​ലി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചു.

ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​ലി​യു​ടെ കാ​ലു​ക​ള്‍​ക്ക് ത​ള​ര്‍​ച്ച ഉ​ണ്ടാ​യ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പു​ലി​യെ കൂ​ട്ടി​ലാ​ക്കു​ന്ന​തി​നാ​യി മ​യ​ക്കു​വെ​ടി വെ​ച്ചെ​ങ്കി​ലും വ​ള​രെ കു​റ​ച്ച് മ​രു​ന്ന് മാ​ത്ര​മേ പു​ലി​യു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റി​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പു​ലി ക​മ്പി​വേ​ലി​യി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തും. കൊ​ല്ല​ങ്കോ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

ഇ​ന്ന​ലെ വാ​ഴ​പ്പു​ഴ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ​റ​മ്പി​ലെ ക​മ്പി വേ​ലി​യി​ൽ കു​ടു​ങ്ങി​യ പു​ലി​യെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.