കോട്ടയത്ത് മീൻപിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു
Thursday, May 23, 2024 12:39 PM IST
കോട്ടയം: ഓണംതുരുത്ത് പാടശേഖരത്ത് മീൻ പിടിക്കാൻ പോയ യുവാവ് വയലിനു സമീപമുള്ള തോട്ടിൽ കാൽവഴുതിവീണു മരിച്ചു. ഓണംതുരുത്ത് മുട്ടത്തിൽ വിമോദ് (42) ആണു മരിച്ചത്.
ബുധനാഴ്ച രാത്രി 11നു ആയിരുന്നു സംഭവം. സുഹൃത്തക്കളോടൊപ്പം മീൻപിടിക്കാൻ പോയി തിരിച്ചുവരുമ്പോൾ വയലിലെ വെള്ളക്കെട്ടിലേക്കു കാൽവഴുതി വീഴുകയായിരുന്നു.
രാത്രിതന്നെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടുകിട്ടിയില്ല. ഇന്നു രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിനു വീട്ടുവളപ്പിൽ. അച്ഛൻ: മുരളീധരൻ നായർ. അമ്മ: രാജമ്മ.