തി​രു​വ​ന​ന്ത​പു​രം: ഐ​ടി പാ​ര്‍​ക്കു​ക​ളി​ല്‍ മ​ദ്യ​ശാ​ല അ​നു​വ​ദി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ക്ക് നി​യ​മ​സ​ഭാ സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം. നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് ചി​ല ഭേ​ദ​ഗ​തി​ക​ളോ​ടെ​യാ​ണ് നി​യ​മ​സ​ഭാ സ​മി​തി​യു​ടെ അം​ഗീ​കാ​രം.

ഐ ​ടി പാ​ര്‍​ക്കു​ക​ള്‍​ക്ക് "എ​ഫ്എ​ല്‍ -4 സി' ​എ​ന്ന പേ​രി​ല്‍ പു​തി​യ ലൈ​സ​ന്‍​സ് ന​ല്‍​കാ​നാ​ണു തീ​രു​മാ​നം. ലൈ​സ​ന്‍​സ് ഫീ​സ് 20 ല​ക്ഷം ആ​യി​രി​ക്കും. പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ്.

സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലോ നി​യ​ന്ത്ര​ണ​ത്തി​ലോ ഉ​ള്ള ഐ​ടി പാ​ര്‍​ക്കു​ക​ളി​ല്‍ പ്ര​ത്യേ​ക സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലാ​കും മ​ദ്യ​ശാ​ല. ക്ല​ബ്ബ് മാ​തൃ​ക​യി​ലാ​കും പ്ര​വ​ര്‍​ത്ത​നം. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പി​ന്‍​വ​ലി​ച്ച​ശേ​ഷം മ​ദ്യ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കും.

അ​തേ സ​മ​യം, ഐ​ടി പാ​ര്‍​ക്കു​ക​ളി​ല്‍ മ​ദ്യ​ശാ​ല തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷം സ​ബ്ജ​ക്ട് ക​മ്മി​റ്റി​യി​ല്‍ എ​തി​ര്‍​ത്തു. ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ളി​ല്‍ മ​ദ്യ ഉ​പ​ഭോ​ഗം കൂ​ടും. ഇ​ത് സാം​സ്‌​കാ​രി​ക നാ​ശ​ത്തി​ന് ​വ​ഴി​വെക്കു​മെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ഭാ​വി​യി​ല്‍ പാ​ര്‍​ക്കു​ക​ളി​ല്‍ വെ​വ്വേ​റെ ലൈ​സ​ന്‍​സ് ന​ല്‍​കേ​ണ്ടി വ​രു​മെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.