കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം കയറി
Wednesday, May 22, 2024 11:59 PM IST
കോഴിക്കോട്: കനത്ത മഴയെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളം കയറി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ താഴ്ത്തെ നിലയിലാണ് വെള്ളം കയറിയിരിക്കുന്നത്.
രോഗികളെ ആശുപത്രിയിൽനിന്നും മാറ്റേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. വെള്ളം പന്പ് ചെയ്തു നീക്കുകയാണ്.
ആശുപത്രിയുടെ പിന്നിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതേതുടർന്നു വെള്ളം ഒഴുകിപോകാൻ സൗകര്യമില്ലായിരുന്നു.