ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഋഷി സു​ന​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. സ​ർ​ക്കാ​രി​ന് എ​ട്ട് മാ​സം കാ​ലാ​വ​ധി ബാ​ക്കി നി​ൽ​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ രാ​ജാ​വി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ജൂ​ലൈ നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ സു​ന​ക്കി​ന്‍റെ പി​ന്നി​ട്ടു നി​ൽ​കു​മ്പോ​ഴാ​ണ് പ്ര​ഖ്യാ​പ​നം.

ഋ​ഷി സു​ന​ക്ക് സ​ർ​ക്കാ​രി​ന് 2025 ജ​നു​വ​രി വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്നു. 1945നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബ്രി​ട്ട​നി​ൽ ജൂ​ലൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.