ക​ൽ​പ്പ​റ്റ: വ​യ​നാ​ട് തൃ​ശ്ശി​ലേ​രി​യി​ൽ കാ​ട്ടി​നു​ള്ളി​ൽ ത​ല​യോ​ട്ടി​യും അ​സ്ഥി​കൂ​ട​വും ക​ണ്ടെ​ത്തി. ഓ​ലി​യോ​ട്ട് റി​സേ​ർ​വ് വ​ന​ത്തി​ലെ കു​റു​ക്ക​ന്മൂ​ല ഭാ​ഗ​ത്താ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

വ​നം​വ​കു​പ്പി​നു​വേ​ണ്ടി തേ​ക്ക് മു​റി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്. ഉ​ട​ൻ പോ​ലീ​സി​നെ​യും വ​നം​വ​കു​പ്പി​നെ​യും വി​വ​രം അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.