കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ വ​ന്‍​സ്വ​ര്‍​ണ വേ​ട്ട. യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് 4.82 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് 3.41 കോ​ടി വി​ല​വ​രും. നാ​ലു സ്ത്രീ​ക​ള്‍ അ​ട​ക്കം ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ​ർ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സ്വ​ർ​ണ​വേ​ട്ട ന​ട​ന്ന​ത്. ശ​രീ​ര​ത്തി​ലും അ​ടി​വ​സ്ത്ര​ത്തി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

സ്വ​ര്‍​ണ​ത്തി​നു വി​ല കു​തി​ച്ചു​ക​യ​റാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വ​ന്‍​തോ​തി​ലാ​ണ് സ്വ​ര്‍​ണം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ഇ​വി​ടെ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.