ഇ.പിയുടെ ഗൂഢാലോചന പരാതി; നേരിട്ട് കേസെടുക്കാനാവില്ലെന്ന് പോലീസ്
Wednesday, May 22, 2024 10:32 AM IST
തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് നല്കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാവില്ലെന്ന് പോലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവുകളോ ഇല്ലെന്നാണ് വിശദീകരണം.
താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അഴിച്ചുവിട്ടതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കാട്ടിയാണ് ഇ.പി ഡിജിപിക്ക് പരാതി നല്‍കിയത്. മകന്റെ ആക്കുളത്തെ ഫ്ലാറ്റില്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കക്കര് എത്തിയതുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.പിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ഗൂഢാലോചന സാധൂകരിക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കോടതി നിർദേശിച്ചാൽ മാത്രമാണ് കേസെടുക്കാനാവുക. പോലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.