ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
Monday, May 20, 2024 10:42 PM IST
പത്തനംതിട്ട: ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി. പഴങ്കുളം സ്വദേശി മണിയമ്മാൾ (75) ന്റെ മൃതദേഹമാണ് കനാലിൽ നിന്ന് കണ്ടെത്തിയത്.
അടൂരിൽ നിന്നും മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. പള്ളിക്കലിൽ ഗോവിന്ദനെ (63)യാണ് അടൂരിൽ നിന്നും കാണാതായത്. പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് ഗോവിന്ദൻ അപകടത്തിൽപ്പെട്ടത്.
അതിഥിത്തൊഴിലാളിയായ ബിഹാർ സ്വദേശി നരേഷ് (25) നെയാണ് മല്ലപ്പള്ളിയിൽ നിന്ന് ഒഴുക്കിൽപ്പെട്ടു കാണാതായത്. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.