ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; ജാർഗ്രാം എംപി തൃണമൂലിൽ ചേർന്നു
Sunday, May 19, 2024 10:12 PM IST
കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ബംഗാളിലെ ജാംർഗ്രാം എംപി കുനാർ ഹേംബ്രത്തി തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ജാംർഗ്രാമില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുനാറിന്റെ കളംമാറ്റം. ബിജെപി ഒരു ഗോത്ര വിരുദ്ധ പാര്‍ട്ടിയാണ്. അവര്‍ക്ക് ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയില്ലെന്ന് കുനാര്‍ പറഞ്ഞു. കുനാറിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.
പാർട്ടി വിട്ട കുനാറിന്റെ നടപടിയിൽ പ്രതികരിച്ച് ബിജെപി രംഗത്തെത്തി. കുനാർ ഹേംബ്രത്തിന്റെ പുറത്തുപോകൽ ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം പറഞ്ഞു.