സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Saturday, May 18, 2024 10:30 PM IST
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ വീഴ്ചവരുത്തിയ ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം.
സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ബിന്ദുവിനെതിരെ നടപടി എടുത്തിരുന്നു.
രേഖകള്‍ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സെക്ഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത മൂന്ന് പേരില്‍ ഒരാളായിരുന്നു ബിന്ദു.