നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
Saturday, May 18, 2024 8:13 PM IST
ചേർത്തല: ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേർത്തല പള്ളിപ്പുറത്ത് നടന്ന സംഭവത്തിൽ പള്ളിപ്പുറം പതിനാറാം വാർഡ് വല്യവെളിയിൽ അന്പിളിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം 6.30ന് പള്ളിച്ചന്തയിൽ വച്ച് സ്കൂട്ടറിലെത്തിയ അന്പിളിയെ തടഞ്ഞു നിർത്തി ഭർത്താവ് രാജേഷ് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിനു ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി.
ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു. അന്പിളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.