ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
Saturday, May 18, 2024 6:06 AM IST
സോൾ: ആണവശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.
ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് വെള്ളിയാഴ്ച നടത്തിയ മിസൈൽ പരീക്ഷണത്തിന് കിം ജോംഗ് ഉൻ നേതൃത്വം നൽകിയെന്ന് സർക്കാർ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും മിസൈലുകളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും അധികൃതർ പറഞ്ഞു.