എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
Saturday, May 18, 2024 3:44 AM IST
ന്യൂഡൽഹി: തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ച വൈകുന്നേരം ബംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ807 വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്.
എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം. വിമാനത്തിൽ 175 പേർ ഉണ്ടായിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് പറക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കിയതായും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു.