റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
Thursday, May 16, 2024 6:40 AM IST
കീവ്: യുക്രെയ്നിൽ റഷ്യൻ സൈന്യം മുന്നേറ്റം തുടരവേ വരും ദിവസങ്ങളിലെ വിദേശ യാത്രകളെല്ലാം പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റദ്ദാക്കി. എന്നാൽ അദ്ദേഹം കാരണം വ്യക്തമാക്കിയില്ല.
അതിനിടെ യുക്രെയ്നു 200 കോടി ഡോളറിന്റെ സഹായം കൂടി നൽകുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചു. രണ്ടുദിവസമായി യുക്രെയ്നിലാണ് ബ്ലിങ്കൻ.
വടക്കു-കിഴക്കുള്ള ഹർകീവ് മേഖലയിൽ കഴിഞ്ഞയാഴ്ച മുതൽ റഷ്യൻ സൈന്യം മുന്നേറുകയാണ്. യുദ്ധം രൂക്ഷമായതോടെ പ്രദേശവാസികൾ ഇവിടെ വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.