സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ
Thursday, May 16, 2024 12:31 AM IST
ബ്രാട്ടിസ്ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് കൊലപാതക ശ്രമമുണ്ടായത്.
തലസ്ഥാനമായ ബ്രാട്ടിസ്ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്ഡ്ളോവയിൽ വച്ചായിരുന്നു സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. അക്രമി ഫിക്കോയ്ക്ക് നേരെ നാലു പ്രാവശ്യം വെടിയുതിർത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫിക്കോയെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നാലെ അക്രമിയെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.