സ്ത്രീകളെ അധിക്ഷേപിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തുടര്‍ന്നാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും: ഡിവൈഎഫ്ഐ
Monday, May 13, 2024 5:15 PM IST
കോഴിക്കോട്: യുഡിഎഫ് നേതൃത്വത്തിന്റെ ഒത്താശയോടെയാണ് കെ.കെ. ഷൈലജയ്ക്കെതിരെ പ്രചരണം നടന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി കോൺഗ്രസ് അശ്ലീലം പറയും. വർഗീയത പരത്തും. എന്തും ചെയ്യുമെന്നും വസീഫ് ആരോപിച്ചു.
സ്ത്രീകളെ കൂടുതൽ ആക്ഷേപിക്കുന്നവരെ പ്രമോഷൻ കൊടുക്കുന്ന പാർട്ടിയായി കോണ്‍ഗ്രസ് മാറി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് തുടർന്നാൽ യൂത്ത് കോൺഗ്രസുകാർ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും വസീഫ് പറഞ്ഞു.
ആര്‍എംപി നേതാവ് ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ലെന്നും വസീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹരിഹരനിലൂടെ പുറത്ത് വന്നത് യുഡിഎഫിന്റെ മനോനിലയാണെന്നും വസീഫ് കൂട്ടിച്ചേർത്തു.