മലയാളി ജവാന് യാത്രാമൊഴിയേകി നാട്; ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം സംസ്കരിച്ചു
Monday, May 13, 2024 12:53 PM IST
കോഴിക്കോട്: ഷിംലയില്‍ അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ സൈനികന് ആദര്‍ശിന് യാത്രാമൊഴിയേകി ജന്മനാട്. രാമനാട്ടുകരയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
സൈനിക വാഹനത്തിന് മുകളിലേക്ക് മലമുകളില്‍ നിന്ന് കരിങ്കല്ല് വീണുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ജീവന് നഷ്ടമായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം രാവിലെയാണ് ജന്മനാടായ രാമനാട്ടുകരയില്‍ എത്തിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ആദര്‍ശ് വിവാഹിതനായത്. ആദര്‍ശിന്റെ സഹോദരനും ആര്‍മിയിലാണ്.