സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം
Monday, May 13, 2024 12:03 PM IST
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 87.89 ശതമാനമാണ് വിജയം. കഴിഞ്ഞ തവണത്തേക്കാൾ 0.65 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
16,21224 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,26420 പേർ വിജയം നേടി. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്.
വിദ്യാർഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.