നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
Monday, May 13, 2024 6:32 AM IST
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ഇന്ന് വാരണസിയിൽ എത്തും.
വൈകുന്നേരം നാലിന് വാരണസിയിൽ റോഡ് ഷോ നടത്തുന്ന മോദി നാളെ നാളെ രാവിലെ 11.30ന് നാമനിർദേശ പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുന്പോൾ കോൺഗ്രസിനെതിരെയുള്ള കടന്നാക്രമണം മോദി കടുപ്പിച്ചു. കോൺഗ്രസിന്റെ രാജകുമാരന്റെ (രാഹുൽ) പ്രായത്തേക്കാൾ കുറവ് സീറ്റ് മാത്രമേ ഇത്തവണ മുത്തശ്ശിപാർട്ടിക്ക് ലഭിക്കുകയുളള്ളൂവെന്നും മോദി പരിഹസിച്ചു.