നരേന്ദ്ര മോദിക്ക് പ്രശംസയുമായി സമാജ്വാദി പാർട്ടി എംഎൽഎ
Monday, May 13, 2024 5:32 AM IST
ലക്നോ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നരേന്ദ്ര മോദിയേയും അമിത് ഷായേയും പ്രശംസിച്ച് സമാജ്വാദി പാർട്ടി എംഎൽഎ മനോജ് പാണ്ഡെ.
രാജ്യത്തിന് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ പാണ്ഡെ ഞായറാഴ്ച അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിംഗും ചർച്ചയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സമാജ്വാദി പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനം രാജിവച്ച മനോജ് പാണ്ഡെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മേയ് 20നാണ് റായ്ബറേലിയിൽ വോട്ടെടുപ്പ്.