സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്; പിന്നാലെ ഖേദപ്രകടനം
Saturday, May 11, 2024 11:33 PM IST
വടകര: യുഡിഎഫിന്റെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ്.ഹരിഹരൻ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലാണ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്.
ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയുടെ പേര് പറഞ്ഞായിരുന്നു ഹരിഹരന്റെ പരാമർശം.
സംഭവം വിവാദമായതോടെ കെ.എസ്. ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു.