കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രു​പ​ത സ​ഹാ​യ​മെ​ത്രാ​നാ​യി ഡോ. ​ആ​ന്‍റ­​ണി വാ​ലു​ങ്ക​ലി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാപ്പ നി​യ​മി​ച്ചു. മെ­​ത്രാ­​ഭി­​ഷേ­​കം ജൂ​ണ്‍ 30ന് ​വ​ല്ലാ​ര്‍­​പാ­​ടം ബ­​സി­​ലി­​ക്ക­​യി​ല്‍ വ­​ച്ച് ന­​ട­​ക്കും.

വ​രാ​പ്പു​ഴ അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി­​­​ലാ­​ണ് ഇ­​തു­​സം­​ബ­​ന്ധി­​ച്ച പ്ര­​ഖ്യാ​പ­​നം ന­​ട­​ത്തി­​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ൽ വ​ച്ചാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ത​ൽ​സ​മ​യം വ​ത്തി​ക്കാ​നി​ലും പ്ര​ഖ്യാ​പ​നം ന​ട​ന്നു. മു​ൻ ആ​ർ​ച്ച്ബി​ഷ​പ് ഫ്രാ​ൻ​സി​സ് ക​ല്ല​റ​ക്ക​ൽ, ബി​ഷ​പ് ജോ​സ​ഫ് ക​രി​യി​ൽ, ബി​ഷ​പ് അ​ല​ക്സ് വ​ട​ക്കും​ത​ല, ബി​ഷ​പ് ജോ​സ​ഫ് കാ​രി​ക്ക​ശേരി, മോ​ൺ​സി​ഞ്ഞോ​ർ​മാ​ർ, വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, അ​ല്മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ പ​രേ​ത​രാ​യ മൈ​ക്കി​ളി​ന്‍റെയും ഫി​ലോ​മി​ന​യു​ടെ​യും മ​ക​നാ​യി 1969 ജൂ​ലെെ 26ന് ​എ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യി​ൽ ജ​നി​ച്ചു. 1984 ജൂ​ൺ 17ന് ​സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. ആ​ലു​വ കാ​ർ​മ​ൽ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ ത​ത്വ​ശാ​സ്ത്രപ​ഠ​ന​വും മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​വും ന​ട​ത്തി.

1994 ഏ​പ്രി​ൽ 11ന് ​അ​ഭി​വ​ന്ദ്യ കൊ​ർ​ണേ​ലി​യൂ​സ് ഇ​ല​ഞ്ഞി​ക്ക​ൽ പി​താ​വി​ൽ നി​ന്നും തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു. പൊ​റ്റ​ക്കു​ഴി, വാ​ടേ​ൽ എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തു. തു​ട​ർ​ന്ന് ഏ​ഴുവ​ർ​ഷ​ക്കാ​ലം മൈ​ന​ർ സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ, വി​യാ​നി ഹോം ​സെ​മി​നാ​രി ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തു.