ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ചക്കുളത്തുകാവിലും അരളിപ്പൂവ് ഒഴിവാക്കും
Friday, May 10, 2024 4:34 AM IST
തിരുവനന്തപുരം: അരളി പൂവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ചക്കുളത്തുകാവ് ക്ഷേത്രത്തിലും ഒഴിവാക്കും.
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണം, പ്രസാദം തുടങ്ങിയവയ്ക്ക് ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല.
എന്നാൽ പൂജയ്ക്ക് ഉപയോഗിക്കുന്നതിന് തടസമില്ല. അരളി പൂവ് ശരീരത്തിനുള്ളിൽ കടന്നാൽ വിഷാംശം ഉണ്ടാകും എന്ന ആശങ്ക പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവിന്റെ ഉപയോഗത്തിന് ക്ഷേത്ര ഭാരവാഹികൾ നിരോധനം ഏർപ്പെടുത്തി. ഇനിമുതൽ പൂജാ കർമങ്ങൾക്ക് അരളിപ്പൂവ് ഉപയോഗിക്കില്ല. ഭക്തരുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.