സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
Friday, May 10, 2024 1:47 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുമ്പോള്‍ കൈവശമുള്ള പണം വെളിപ്പെടുത്തണമെന്ന് പൊതുഭരണവകുപ്പ്. ഇതിനായി ഓഫീസുകളില്‍ രജിസ്റ്റര്‍ വേണമെന്നും നിര്‍ദേശമുണ്ട്.
പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പണം വെളിപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവിറക്കിയത്.