തി­​രു­​വ­​ന­​ന്ത­​പു­​രം: തി­​രു­​വി­​താ­​കൂ​ര്‍ ദേ­​വ​സ്വം ബോ​ര്‍­​ഡ് ക്ഷേ­​ത്ര­​ങ്ങ­​ളി​ല്‍ അ­​ര­​ളി­​പ്പൂ­​വ് ഒ­​ഴി­​വാ­​ക്കി. നി­​വേ­​ദ്യ സ­​മ​ര്‍­​പ്പ​ണം, അ​ര്‍­​ച്ച­​ന പ്ര­​സാ­​ദം തു­​ട­​ങ്ങി­​യ­​വ­​യ്­​ക്ക് ഇ­​നി അ­​രി­​ളി­​പ്പൂ­​വ് ന​ല്‍­​കി­​ല്ലെ­​ന്ന് ദേ­​വ​സ്വം ബോ​ര്‍­​ഡ് അ­​റി­​യി​ച്ചു.

ഇ­​ന്ന് ചേ​ര്‍­​ന്ന ദേ­​വ​സ്വം ബോ​ര്‍­​ഡ് യോ­​ഗ­​ത്തി­​ലാ­​ണ് തീ­​രു­​മാ­​നം. നി­​വേ­​ദ്യ­​സ­​മ​ര്‍­​പ്പ­​ണ­​ത്തി­​ന് ഭ­​ക്ത​ര്‍ ഇ­​നി മു​ത​ല്‍ തു­​ള​സി, തെ​ച്ചി, റോ­​സാ­​പ്പൂ­​ക്ക​ള്‍ എ​ന്നി­​വ ന​ല്‍­​ക­​ണം. ഭ­​ക്ത­​രു­​മാ­​യി നേ­​രി­​ട്ട് ബ­​ന്ധ­​മു­​ള്ള കാ­​ര്യ­​ങ്ങ­​ളി­​ലാ­​ണ് പൂ­​വ് ഒ­​ഴി­​വാ­​ക്കി­​യ​ത്. മ­​റ്റ് പൂ­​ജാ കാ­​ര്യ­​ങ്ങ­​ളി​ല്‍ പൂ­​വ് ഉ­​പ­​യോ­​ഗി­​ക്കു­​ന്ന­​തി​ല്‍ ത­​ട­​സ­​മി​ല്ല.

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി സൂ​ര്യ സു­​രേ­​ന്ദ്ര​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര​ളി­​പ്പൂ­​വി​ല്‍ വി­​ഷാം­​ശം ഉ­​ണ്ടെ­​ന്ന കാ​ര്യം ച​ര്‍​ച്ച­​യാ­​യ​ത്. മു​റ്റ​ത്തു​ള്ള അ​ര​ളി​ച്ചെ​ടി​യി​ല്‍ നി​ന്ന് പൂ​വോ ഇ­​ല​യോ അ­​ബ­​ദ്ധ­​ത്തി​ല്‍ ക­​ഴി­​ച്ച­​താ­​ണ് മ­​ര­​ണ­​കാ­​ര­​ണ­​മെ­​ന്നാ­​ണ് സം­​ശ​യം.​ ഇ​തി­​ന് പി­​ന്നാ​ലെ പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ശു​വും കി​ടാ​വും ച​ത്ത​തി​ന് പി​ന്നി​ലും അ​ര​ളി​യാ​ണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു