കഞ്ചിക്കോട് വനമേഖലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
Thursday, May 9, 2024 10:12 AM IST
പാലക്കാട്: കഞ്ചിക്കോട് വനമേഖലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഉമ്മിണിക്കുളം ഭാഗത്താണ് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. എന്നാല്‍ ആളെ തിരിച്ചറിയുന്നതിനുള്ള യാതൊരു സൂചനയും സമീപത്തുനിന്ന് പോലീസിന് ലഭിച്ചിട്ടില്ല.
അസ്ഥികൂടം പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ വിശദമായി പരിശോധിക്കും. വിശദമായ ഫോറന്‍സിക് പരിശോധനയും നടത്തുമെന്ന് പോലീസ് അറിയിച്ചു.