തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
Thursday, May 9, 2024 2:26 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ സി. വേലായുധൻ (73) അന്തരിച്ചു. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിലെ പത്മനാഭപുരം മണ്ഡലത്തിൽ നിന്നുമാണു തെരഞ്ഞെടുക്കപ്പെട്ടത്.
ഡിഎംകെയുടെ ബാല ജനാധിപതിയെ 4540 വോട്ടകൾക്കാണു പരാജയപ്പെടുത്തിയത്. ആർഎസ്എസ് സാമൂഹ്യസംഘടനയായ സേവാഭാരതിയുമായി അടുത്തു പ്രവർത്തിച്ചിരുന്ന വേലായുധൻ അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രസർക്കാരിനെതിരേ ഒട്ടേറെ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ തുടങ്ങിയവർ അനുശോചിച്ചു.