ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Wednesday, May 8, 2024 8:51 PM IST
തിരുവനന്തപുരം: കേരള ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി ചുമതല വഹിക്കുന്ന ഡോ. വി.പി. ജഗതിരാജിനാണ് തുടരാൻ ഗവർണർ അനുമതി നൽകിയത്.
വിരമിച്ച ശേഷവും വിസി സ്ഥാനത്ത് തുടരാൻ അനുമതി നൽകിക്കൊണ്ടാണ് ചാൻസലറായ ഗവർണർ ഉത്തരവിട്ടത്.
ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടരവേ വിരമിച്ചശേഷവും വിസിയായി തുടരാൻ അനുമതി നൽകുന്നത് ആദ്യമായാണ്.