ആകാശിന് പക്വതയില്ല; കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയതായി മായാവതി
Wednesday, May 8, 2024 5:55 AM IST
ലഖ്നോ: ആകാശ് ആനന്ദിനെ ബിഎസ്പി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു.
ആകാശിന് പക്വതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ നടപടി. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നുവെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
മായാവതിയുടെ സഹോദരനായ ആനന്ദ് കുമാറിന്റെ മകനാണ് 29കാരനായ ആകാശ് ആനന്ദ്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചിരുന്നു.