തി​രു​വ​ന​ന്ത​പു​രം: 2023-24 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി/ ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ശേ​ഷം www.prd.kerala.gov.in, www. result. kerala. gov. in, www. examresults. kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും PRD Live മൊ​ബൈ​ൽ ആ​പ്പി​ലും ഫ​ലം ല​ഭ്യ​മാ​കും.

കൈ​റ്റി​ന്‍റെ ക്ലൗ​ഡ് അ​ധി​ഷ്ഠി​ത പോ​ർ​ട്ട​ലും "സ​ഫ​ലം 2024’ മൊ​ബൈ​ൽ ആ​പ്പും

എ​സ്എ​സ്എ​ൽ​സി / ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി​എ​ച്ച്എ​സ്ഇ ഫ​ല​ങ്ങ​ള​റി​യാ​ൻ www.results. kite.kerala. gov.in എ​ന്ന പ്ര​ത്യേ​ക ക്ലൗ​ഡ് അ​ധി​ഷ്ഠി​ത പോ​ർ​ട്ട​ലി​നു പു​റ​മെ ‘സ​ഫ​ലം 2024’ എ​ന്ന മൊ​ബൈ​ൽ ആ​പ്പും കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ർ എ​ഡ്യു​ക്കേ​ഷ​ൻ (കൈ​റ്റ്) സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​സ്എ​സ്എ​ൽ​സി​യു​ടെ വ്യ​ക്തി​ഗ​ത ഫ​ല​ത്തി​നു പു​റ​മെ സ്‌​കൂ​ൾ - വി​ദ്യാ​ഭ്യാ​സ ജി​ല്ല - റ​വ​ന്യൂ​ജി​ല്ലാ ത​ല​ങ്ങ​ളി​ലു​ള്ള ഫ​ലം അ​വ​ലോ​ക​നം, വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ൾ, വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പൂ​ർ​ണ​മാ​യ വി​ശ​ക​ല​നം പോ​ർ​ട്ട​ലി​ലും മൊ​ബൈ​ൽ ആ​പ്പി​ലും"​റി​സ​ൾ​ട്ട് അ​നാ​ലി​സി​സ്’​എ​ന്ന ലി​ങ്ക് വ​ഴി ലോ​ഗി​ൻ ചെ​യ്യാ​തെ ത​ന്നെ ല​ഭി​ക്കും. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് ‘Saphalam 2024’എ​ന്നു ന​ൽ​കി ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ഫ​ലം വേ​ഗ​ത്തി​ല​റി​യാ​ൻ പി​ആ​ർ​ഡി ലൈ​വ് ആ​പ്പ്

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പി​ആ​ർ​ഡി ലൈ​വ് മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ വേ​ഗ​ത്തി​ല​റി​യാം. ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്നാ​ലു​ട​ൻ ആ​പ്പി​ൽ ഫ​ലം ല​ഭ്യ​മാ​കും.

ഹോം ​പേ​ജി​ലെ ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ന​മ്പ​ർ മാ​ത്രം ന​ൽ​കി​യാ​ലു​ട​ൻ വി​ശ​ദ​മാ​യ ഫ​ലം ല​ഭി​ക്കും. ക്ലൗ​ഡ് സം​വി​ധാ​ന​ത്തി​ലൂ​ടെ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ആ​പ്പി​ൽ തി​ര​ക്കു കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ബാ​ൻ​ഡ് വി​ഡ്ത്ത് വി​ക​സി​ക്കു​ന്ന ഓ​ട്ടോ സ്‌​കെ​യി​ലിം​ഗ് സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഫ​ലം ത​ട​സ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പാ​യ PRD Live ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പ് സ്റ്റോ​റി​ലും ല​ഭ്യ​മാ​ണ്.