പ്രജ്വൽ രേവണ്ണ കേസിൽ സിബിഐ അന്വേഷണം വേണം: കുമാരസ്വാമി
Tuesday, May 7, 2024 4:37 PM IST
ബംഗളൂരു : പ്രജ്വൽ രേവണ്ണക്കെതിരായ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഇടപെടുന്നുണ്ടെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി.
തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ കേസിൽ ഡി.കെ.ശിവകുമാറിന്റെ ഇടപെടലുകൾ പറഞ്ഞിട്ടുണ്ട്. അതിനാൽ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. എച്ച്.ഡി.രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.
പ്രജ്വൽ രേവണ്ണ വിദേശത്തുനിന്ന് തിരിച്ചെത്തുന്നു എന്ന സൂചനയെ തുടർന്ന് ബംഗളൂരു, മംഗളൂരു വിമാനത്താവളങ്ങളിൽ എസ്ഐടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.