ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍
Monday, May 6, 2024 3:51 PM IST
കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വീട്ടുടമ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. എട്ടു ലക്ഷത്തിലേറെ രൂപയും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.