ന്യൂ​ഡ​ല്‍​ഹി : പാ​ക് അ​ധി​ന കാ​ഷ്മീ​ർ ഇ​ന്ത്യ​യ്ക്കു ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​ടി​ച്ചെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ കാ​ഷ്മീ​രി​ലുണ്ടാ​യ പു​രോ​ഗ​തി ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ള്ള അ​വി​ട​ത്തു​കാ​ർ തി​രി​കെ​യെ​ത്ത​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​മു​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക് അ​ധി​ന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ഴും ആ​ണ്. ഭാ​വി​യി​ലും അ​ങ്ങ​നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​മ്മു കാ​ഷ്മീ​രി​ൽ ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും കാ​ഷ്മീ​രി​ൽ അ​ഫ്സ്പ ആ​വ​ശ്യ​മാ​യി വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.