കെരെം ഷാലോമിന് നേരെ റോക്കറ്റ് ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
Monday, May 6, 2024 4:44 AM IST
ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്ന് കെരെം ഷാലോമിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേൽ സൈന്യം. പരിക്കേറ്റ 12 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് സൈന്യം എഎഫ്പിയോട് പറഞ്ഞു.
റഫ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് നിന്നും 14 റോക്കറ്റുകൾ തൊടുത്തുവിട്ടതായി സൈന്യം അറിയിച്ചു. ഇതിനു മറുപടിയായി, വ്യോമസേന ദ്രുതഗതിയിലുള്ള പ്രതികരണം നടത്തുകയും റോക്കറ്റുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് സൈനിക വക്താവ് പീറ്റർ ലെർനർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. ഇത് അംഗീകരിക്കാനാല്ല. അപകട മുന്നറിയിപ്പ് മുഴങ്ങിയിട്ടും സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.
ഭാരമേറിയ യന്ത്രങ്ങൾ, ടാങ്കുകൾ, ബുൾഡോസറുകൾ എന്നിവയ്ക്ക് കാവലിരുന്ന സൈനികർക്കാണ് പരിക്കേറ്റത്.