കോൺഗ്രസ് വക്താവ് രാധിക ഖേര പാർട്ടിവിട്ടു
Sunday, May 5, 2024 7:24 PM IST
ന്യൂഡൽഹി: കോൺഗ്രസ് വക്താവ് രാധിക ഖേര പാർട്ടിവിട്ടു. കുറച്ചുകാലമായി ഛത്തീസ്ഗഡിലെ പാർട്ടി നേതാക്കളും രാധികയുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് രാജി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തിൽ പാർട്ടിയിനിന്ന് കടുത്ത അപമാനം നേരിട്ടതായി രാധിക പറയുന്നു. നേരത്തെ പാർട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് രാധിക ആരോപിച്ചിരുന്നു.
രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെതിരെയും രാധിക രംഗത്തെത്തിയിരുന്നു. ജീവിതത്തിന്റെ 22 വർഷത്തിലേറെ കാലം പാർട്ടിക്ക് വേണ്ടി നൽകിയ തനിക്ക് രാമ ദർശനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് വിടേണ്ടി വന്നുവെന്നും രാധിക പറഞ്ഞു.