ഡൽഹി മുൻ പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിൽ ചേർന്നു
Saturday, May 4, 2024 6:34 PM IST
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിൽ ചേർന്നു.
ആംആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും കനയ്യ കുമാറിന് സീറ്റ് നൽകിയതിലും പ്രതിഷേധിച്ചാണ് ലവ്ലി കോൺഗ്രസിൽ നിന്ന് രാജിവച്ചത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ലവ്ലിയെ പോലെയുള്ള ആളുകൾ അവരുടെ വ്യക്തിപരമായ താത്പര്യങ്ങൾക്ക് അനുസരിച്ച് പാർട്ടിയിൽ വരുകയും പോവുകയും ചെയ്യുമെന്നും ഡൽഹി പിസിസിയുടെ ഇടക്കാല അധ്യക്ഷൻ ദേവേന്ദ്ര യാദവ് പറഞ്ഞു.
2017 ലവ്ലി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 2013 മുതൽ 2015 വരെയും വീണ്ടും 2023 മുതൽ 2024 വരെയും അദ്ദേഹം ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു.