ശോഭ സുരേന്ദ്രന്റെ പരാതി; ടി.ജി.നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും
Saturday, May 4, 2024 11:11 AM IST
ആലപ്പുഴ: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പരാതിയില്‍ ടി.ജി.നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുന്നപ്ര പോലീസിന്റേതാണ് നടപടി.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നന്ദകുമാർ തനിക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രന് ഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതി ഡിജിപി ആലപ്പുഴ പുന്നപ്ര പോലീസിന് കൈമാറുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് നേരത്തേ ശോഭയുടെ മൊഴിയെടുത്തിരുന്നു. നിരവധി സാക്ഷിമൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു.