നവജാത ശിശുവിന്റെ കൊലപാതകം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
Friday, May 3, 2024 11:50 PM IST
കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ശിശുവിനെ കൊലപ്പെടുത്തിയ പനമ്പള്ളി നഗറിലെ ഫ്ലാറ്റ് ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി മനോജ് കുമാര്‍ സന്ദർശിച്ചു.
സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്.
തലയോട്ടിക്കേറ്റ പരിക്കാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിന് നല്കിയ വിവരം. പ്രസവത്തിനുശേഷം കുഞ്ഞിന്റെ ശരീരമാസകലം ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണമുണ്ട്.
കുഞ്ഞിന്റെ കീഴ്ത്താടിക്ക് പൊട്ടലേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.