മുൻ കോൺഗ്രസ് എംപി സഞ്ജയ് നിരുപം ശിവസേനയിൽ ചേർന്നു
Friday, May 3, 2024 9:31 PM IST
മുബൈ: മുൻ കോൺഗ്രസ് എംപി സഞ്ജയ് നിരുപം ശിവസേന ഷിൻഡെ പക്ഷത്ത് ചേർന്നു. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
മുംബൈ നോർത്ത് ലോക്സഭ മണ്ഡലത്തിലെ മുൻ കോൺഗ്രസ് എംപിയായിരുന്നു സഞ്ജയ് നിരുപം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സഞ്ജയ് നിരുപത്തെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മഹാരാഷ്ട്രയിൽ സഖ്യമായി മത്സരിക്കുന്നതിനെ ഇദ്ദേഹം എതിർത്തിരുന്നു.