ചൈനയില്‍ കനത്ത മഴ; ദേശീയപാത തകര്‍ന്ന് 36 മരണം
Thursday, May 2, 2024 12:51 PM IST
ബെയ്ജിംഗ്: തെക്കന്‍ ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നു ദേശീയപാത തകര്‍ന്നു 36 പേര് മരിച്ചു. 31 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ മെയ്ഷൗ നഗരത്തിലെ ദേശീയപാത മഴയിൽ തകരുകയായിരുന്നു. 20 ല്‍ അധികം കാറുകള്‍ ഗര്‍ത്തത്തില്‍ വീണാണു മരണങ്ങള് സംഭവിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിക്കാര്‍ഡ് മഴയും വെള്ളപ്പൊക്കവുമാണ് തെക്കന്‍ ചൈനയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് പേര് മരിക്കുകയും 11,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.