പാലക്കാട്ടെ ക്വാറിയില്‍ തലയോട്ടി കണ്ടെത്തി
Thursday, May 2, 2024 9:52 AM IST
പാലക്കാട്: രാമശേരിയിലെ ക്വാറിയില്‍ തലയോട്ടി കണ്ടെത്തി. ബുധനാഴ്ച ഇവിടുത്തെ കുളത്തില്‍ മീന്‍പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരേക്കറോളം വിസ്തൃതിയുള്ള ക്വാറിയിലാണ് സംഭവം. നിരവധി പേര് ചൂണ്ടയിടാനും കുളിക്കാനും മറ്റും എത്തുന്ന പ്രദേശമാണിത്. തലയോട്ടിയുടെ മറ്റ് ഭാഗങ്ങള്‍ കുളത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കും.
അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.